വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെയും സംഘത്തിന്റെയും ശരീരാവശിഷ്ടങ്ങളില്‍ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അപകടത്തിന് ശേഷം നടന്ന അന്വേഷണത്തെക്കുറിച്ച് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ ഔദ്യേഗിക പ്രതികരണമാണ് പുടിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്‌നര്‍ സംഘം റഷ്യന്‍ സൈന്യത്തിനെതിരെ സായുധകലാപം നടത്തിയത്. പുടിനെതിരെ റഷ്യയില്‍ ഉയര്‍ന്ന ഏറ്റവും ശക്തമായ വിമതനീക്കമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.
വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും റഷ്യന്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വിമാനത്തില്‍ പുറമെ നിന്നുള്ള ആഘാതത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. കൈഗ്രെനേഡിന്റെ ഭാഗങ്ങള്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന ആരോപണവും പരിശോധിക്കുന്നുണ്ട് എന്ന പുടിന്‍ പറഞ്ഞു.
ഇതിനിടെ പ്രിഗോഷിന്റെയും സംഘത്തിന്റെയും ശരീരാവശിഷ്ടങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം പരിശോധിക്കാതിരുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പുടിന്‍ വിമര്‍ശിച്ചു. വാഗ്‌നര്‍ കലാപത്തിന് ശേഷം അവരുടെ ഓഫീസുകളില്‍ നിന്ന് അഞ്ചുകിലോ ഗ്രാമിലേറെ കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നെന്നും പുടിന്‍ വെളിപ്പെടുത്തി. കലാപത്തിന് ശേഷം എഫ്എസ്ബി പത്ത് ബില്യന്‍ റൂബിള്‍ മാത്രമല്ല അഞ്ച് കിലോയോളം കൊക്കെയ്നും കണ്ടെത്തിയിരുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം.