വയനാട്: വയനാട് കല്‍പ്പറ്റയില്‍ റോഡരികില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഇന്ന് രാവിലെയാണ് സ്‌ഫോടക വസ്തു നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.