ദിസ്പൂര്‍: ചിരാഗ് ജില്ലയില്‍ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കള്‍, രണ്ട് തോക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു. പുതുതായി രൂപം കൊണ്ട തീവ്രവാദ സംഘടനയായ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ബോഡോലാന്റ് കേഡര്‍മാര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ആയുധങ്ങളെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) എല്‍ആര്‍ ബിഷ്‌നോയ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സുരക്ഷ സേനയെയും വിഐപികളെയുമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. റുനിഖത്ത പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.