ദുബായ്: ദുബായ് എക്‌സ്‌പോ 2020 യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ ആക്കം കൂട്ടുമെന്ന് പഠനം. ദുബായ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യ വ്യക്തമാക്കുന്നത്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് നടക്കുന്ന രാജ്യത്തെ വിവിധ നിക്ഷേപ പദ്ധതികളിലൂടെ സമ്പദ് രംഗം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത് .
ഈ വര്‍ഷത്തോടെ രാജ്യത്ത് ദീര്‍ഘ കാലത്തേക്കുള്ള വികസന വളര്‍ച്ചയാണ് സൃഷ്ടിക്കപ്പെടുന്നത്. സര്‍ക്കാര്‍ ആഗോള നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചതും അമിത ചെലവുകള്‍ നിയന്ത്രിച്ചതുമെല്ലാം ഈ വികസന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.