ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തെ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതിയോടൊപ്പം ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.
ഒക്ടോബറിലെ കയറ്റുമതി 1.11 ശതമാനമായി കുറഞ്ഞ് 2638 കോടി ഡോളറാവുകയായിരുന്നു. പെട്രോളിയം ഉൽപനങ്ങളുടെയും തുകലുൽപനങ്ങളുടെയും കയറ്റുമതിയിലാണു വലിയ ഇടിവ് സംഭവിച്ചത്. സെപ്റ്റംബറിൽ കയറ്റുമതി 6.57 ശതമാനമായാണ് കുറഞ്ഞത്.
ഇറക്കുമതി 16.31 ശതമാനം കുറഞ്ഞ് 3739 കോടി ഡോളറായി. പെട്രോളിയം ഇറക്കുമതി 31.74 ശതമാനം കുറഞ്ഞതാണ് മൊത്തം ഇറക്കുമതിയെ താഴ്ത്തിയത്.