രാജ്യത്ത് എണ്ണ ഇതര കയറ്റുമതി 157 കോടി റിയാലിലെത്തിയതായി അധികൃതര്‍

crude oil

ദോഹ: സെപ്റ്റംബറില്‍ രാജ്യത്തെ എണ്ണ ഇതര കയറ്റുമതി 157 കോടി റിയാലിലെത്തിയതായി അധികൃതര്‍.

ഓഗസ്റ്റില്‍ 179.6 കോടി റിയാലായിരുന്ന കയറ്റുമതിയാണ് സെപ്റ്റംബറില്‍ 12.6 ശതമാനം കുറഞ്ഞ് 157 കോടി റിയാലിലെത്തിയത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തെ സ്വകാര്യ മേഖലയുടെ കയറ്റുമതി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസ്സിം അല്‍താനി പറഞ്ഞു.

ഉപരോധത്തിന് മുമ്പുള്ള മാസങ്ങളിലേക്കാള്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.

സെപ്റ്റംബറില്‍ 52 രാജ്യങ്ങളിലേക്കാണ് എണ്ണ ഇതര ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്തത്.

പതിനാല് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങള്‍ ഒഴികെ 16 ഏഷ്യന്‍ രാജ്യങ്ങളിലേക്കും പത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും രണ്ട് നോര്‍ത്ത്‌സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുമാണ് കഴിഞ്ഞമാസം കയറ്റുമതി നടത്തിയത്.

Top