തിരുവനന്തപുരം: രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നവരുടെ വിവരങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ട് മല്ലു സൈബര്‍ സോള്‍ജിയേര്‍സ്. ഇന്ത്യയില്‍ കഴിഞ്ഞുകൊണ്ട് തന്നെ ചൈനയുടെയും പാക്കിസ്ഥാന്റെയും സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ കൈപ്പറ്റി വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് തെളിവുകള്‍ സഹിതം മല്ലു സൈബര്‍ സോള്‍ജിയേര്‍സ് പുറത്തുവിട്ടിരിക്കുന്നത്.
ഓപ്പറേഷന്‍ കശ്മീര്‍ പാര്‍ട്ട് 2ലൂടെ വെളിപ്പെടുത്തല്‍.
ഗവണ്മെന്റിന് പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇതില്‍ കശ്മീരില്‍ നിന്നുള്ള ഐഎസ് തീവ്രവാദി അഫ്താബ് ഉള്‍പ്പെടെ പാക്കിസ്ഥാന്റെ സഹായത്തോടെ ഇന്ത്യന്‍ ദേശീയതയ്ക്കും, രാജ്യസുരക്ഷയ്ക്കും, ഇന്ത്യന്‍ സൈന്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന അന്‍പതില്‍ പരം പേരുടെ വ്യക്തിവിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫോട്ടോസ്, കോള്‍ റെക്കോര്‍ഡുകള്‍, മെസ്സേജുകള്‍, ഇമെയില്‍, ഫെയ്‌സ് ബുക്ക് വിവരങ്ങള്‍ തുടങ്ങി അവര്‍ ഉപയോഗിക്കുന്ന ഡിവൈസ് ഐഡിവരെവരെയാണ് പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ ഫേസ്ബുക്ക് ഇത് റിമൂവ് ചെയ്ത സാഹചര്യത്തില്‍ അഡ്മിന്‍സ് വീണ്ടും റിപോസ്റ്റ് ചെയ്യുകയായിരുന്നു.