തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായാണ് നീട്ടിയിരിക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്തി.
വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്കും നീട്ടി. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം. വില്ലേജ് ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ നടപടി.