ഇറാന്‍ ജനതയോട് നന്ദി ; വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് ഷരീഫ് രാജിവച്ചു

ടെഹ്റാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് ഷരീഫ് രാജിവച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ താന്‍ ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു. തന്റെ സേവനങ്ങളില്‍ സഹകരിച്ച ഇറാന്‍ ജനതയോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Top