ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രതിരോധവകുപ്പിന്റെ അധിക ചുമതല.
ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോഹര്‍ പരീക്കര്‍ എത്തിയതിന് പിന്നാലെയാണ് ധനമന്ത്രിക്ക് അധിക ചുമതല നല്‍കിയത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം അരുണ്‍ ജെയ്റ്റ്‌ലിക്ക് നിലവിലുള്ള ചുമതലയ്ക്ക് പുറമേ പ്രതിരോധ വകുപ്പിന്റെ അധിക ചുമതലകൂടി രാഷ്ട്രപതി നല്‍കുന്നതായി രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മൂന്ന് മാസങ്ങളില്‍ അരുണ്‍ ജെയ്റ്റിലിക്കായിരുന്നു പ്രതിരോധ വകുപ്പിന്റെ ചുമതല.
ഇതിനിടയില്‍ ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Shri Arun Jaitley shall be assigned the charge of the Ministry of Defence, in addition to his existing portfolios
— President of India (@RashtrapatiBhvn) March 13, 2017
#PresidentMukherjee has accepted the resignation of Shri Manohar Parrikar from the Council of Ministers with immediate effect
— President of India (@RashtrapatiBhvn) March 13, 2017