വിവാഹേതര ബന്ധം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ വാദം ഇന്ന്

extramarital-affair

ന്യൂഡല്‍ഹി : വിവാഹേതര ബന്ധം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. വിവാഹേതര ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497ാം വകുപ്പിന് എതിരായ ഹര്‍ജിയില്‍ ആണ് വാദം. അതേസമയം 497ാം വകുപ്പ് റദ്ദാക്കിയാല്‍ അത് വിവാഹ സമ്പ്രദായങ്ങളെ തകര്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണമെന്നതാണ് ഹര്‍ജിയിലെ ചോദ്യം. കൂടാതെ, നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Top