ഡല്‍ഹി : ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിശക്തം വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടല്‍മഞ്ഞിന് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയതോടെ മണിക്കൂറുകള്‍ നേരം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോയുടെ വിമാനം മുംബൈയില്‍ ഇറക്കി.
മൂടല്‍മഞ്ഞിനെ തുടര്‍ന്നുള്ള വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി യാത്രക്കാര്‍ക്ക് നല്‍കാന്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഡല്‍ഹിയില്‍ വായു മലിനീകരണം ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ തടയുന്നതിനായി അതിര്‍ത്തികളില്‍ പോലീസ് പരിശോധന തുടരുകയാണ്.