ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. അങ്ങേയറ്റം ഏകാധിപത്യപരമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.
ഒന്നാം മോദി സര്‍ക്കാര്‍ 2016ല്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് കമല്‍ ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Makkal Needhi Maiam party's views on the attack on Democracy in Kashmir by the Central Government.#MakkalNeedhiMaiam pic.twitter.com/0f0zNOmjK3
— Makkal Needhi Maiam | மக்கள் நீதி மய்யம் (@maiamofficial) August 5, 2019
ജമ്മു കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷായാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.