എഴുകോണ്‍ അതിക്രമം; സിഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: എഴുകോണ്‍ പൊലീസ് അതിക്രമത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സിഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. നടപടിയില്‍ സിഐയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ ഇനി കോടതിയുടെ അറിവോടെ മാത്രമേ പൊലീസ് ഇടപെടാകൂവെന്നും നിര്‍ദേശം നല്‍കി. എഴുകോണ്‍ സ്വദേശികളായ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. സി ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറിയ പൊലീസ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

Top