ജക്കാര്‍ത്ത: ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു. ‘ആംഗിള്‍ ഓഫ് അറ്റാക്ക്’ സെന്‍സറില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചാണ് എഫ്എഎ അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ സെന്‍സറുകള്‍ ഘടിപ്പിച്ച ഇരുന്നൂറോളം വിമാനങ്ങളാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത്.
ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സര്‍ തകരാറിലായാല്‍ വിമാനത്തിന്റെ കംപ്യൂട്ടറിനും പൈലറ്റിനും തെറ്റായ വിവരങ്ങള്‍ നല്‍കുകയും കടുത്ത ആശയക്കുഴപ്പമുണ്ടാകുകയും അതുവഴി വിമാനം പെട്ടെന്നു കൂപ്പുകുത്താന്‍ ഇടയാകുകയും ചെയ്യും.
ഒക്‌ടോബര്‍ 28നു 189 പേരുടെ മരണത്തിനിടയാക്കി കടലില്‍ പതിച്ച ലയണ്‍ എയര്‍ ബോയിങ് വിമാനത്തിന്റെ ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സറിനു തകരാറുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.