ടെക്‌സസ് : ഫെയ്‌സ് ബുക്ക് സുഹൃത്തിനാല്‍ പീഡിപ്പിപ്പെട്ട യുവതി ഫെയ്‌സ് ബുക്കിനെതിരെ കേസ് നല്‍കി. തനിക്ക് 15 വയസുള്ളപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം സ്ഥാപിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ച വെയ്ക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.
നേരത്തെ ലോകവ്യാപകമായി ഇത്തരം പരാതികളുണ്ടായിട്ടുണ്ടെങ്കിലും ഇരകള്‍ പ്രതിക്കെതിരെയാണ് സാധാരണയായ് കേസ് നല്‍കിയിരുന്നത്. ഇവിടെ ഫെയ്‌സ് ബുക്കിനെ പ്രതിയാക്കിയാണ് അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഇത്തരം സാമൂഹ്യമാധ്യമങ്ങൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുമെന്ന് ഫെയ്‌സ്ബുക്കിനറിയാമായിരുന്നുവെന്നും അതുകൊണ്ട് അവരും ഇത്തരം പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുകയാണെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഫെയ്‌സ് ബുക്ക് ഇതിനോട് പ്രതികരിച്ചിട്ടില്ല. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.