ആധാര്‍ വെരിഫിക്കേഷന്‌ മുഖം തിരിച്ചറിയാനുള്ള സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

aadhaar

ന്യൂഡല്‍ഹി: ആധാര്‍ ഉടമകളെ തിരിച്ചറിയുന്നതിനായി വിരലടയാളങ്ങള്‍ക്കും ഐറിസിനും പുറമെ മുഖം തിരിച്ചറിയാനുള്ള സംവിധാനവും ആധാര്‍ അതോറിറ്റി നടപ്പിലാക്കുന്നു. യുഐഡിഎഐ സിഇഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ പദ്ധതി പ്രാബല്ല്യത്തില്‍ കൊണ്ടുവരാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ സംവിധാനം ആധാറിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

വിരലടയാളം ഉപയോഗിച്ച് ആധാര്‍ വെരിഫിക്കേഷന്‍ നടത്താന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കായിരിക്കും സംവിധാനം ബാധകമാവുക. ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനം.

Top