കൊച്ചി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. സ്വസ്ഥത ലഭിക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് ഇടവേള എടുക്കുന്നതെന്നാണ് ദീപ നിശാന്തിന്റെ വിശദീകരണം.
തന്റെ പോസ്റ്റിന് താഴെ കുറേ കമന്റുകള്‍ വരുന്നുണ്ട്. അതെല്ലാം വായിക്കാന്‍ സാധിക്കുന്നില്ല. ഇനി കുറേ പുസ്തകങ്ങള്‍ വായിക്കണം. പുതിയൊരു കവിതയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തീകരിക്കണമെന്നും പൂര്‍വ്വാധികം ശക്തിയോടെ ഫേസ്ബുക്കിലേക്ക് തിരിച്ചു വരുമെന്നും ദീപ നിശാന്ത് വ്യക്തമാക്കുന്നു.
കവിതാ മോഷണ വിവാദത്തിന് പിന്നാലെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യാ ഹരിദാസ് പ്രചാരണ യോഗങ്ങളില്‍ പാട്ട് പാടുന്നതിനെ വിമര്‍ശിച്ച് ദീപ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു.
യു.ഡി.എഫ് പ്രവര്‍ത്തകരും അനില്‍ അക്കര എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കളും ഈ വിഷയത്തില്‍ ദീപക്കെതിരെ രംഗത്തെത്തിയിരുന്നു