കാലിഫോര്‍ണിയ: അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കുകയാണ്. 3000പേരെയാണ് പുതിയതായി നിയമിക്കുന്നത്. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് തീരുമാനം.
പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതുമുതല്‍ നിരവധി പരാതികളാണ് കമ്പനിക്കെതിരെ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കൊലപാതകം വരെ ലൈവായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍വരെയുണ്ടായി. ഇതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.