പ്രണയിക്കുന്നവരെ കണ്ടെത്താം; ഫെയ്‌സ്ബുക്കില്‍ ഡേറ്റിങ് ഫീച്ചര്‍ എത്തുന്നു

couple

പുതിയ ഒരുപിടി ഫീച്ചറുകളുമായി ഫെയ്സ്ബുക്ക്. അടിമുടി മാറി യുവാക്കളെയുള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരാനാണ് ഫെയ്സ്ബുക്കിന്റെ നീക്കം. ഫെയ്‌സ്ബുക്കിന്റെ നീലനിറത്തില്‍ മാറ്റം വരുത്തുന്നതും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്വീകാര്യത വര്‍ധിപ്പിക്കാനും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നുണ്ട്.

ഡേറ്റിംഗ് ഫീച്ചറാണ് പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ചില രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആളുകള്‍ക്ക് ഏളുപ്പത്തില്‍ പങ്കാളിയെ കണ്ടെത്താന്‍ ഇത് സഹായകരമാകും.

18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായിരിക്കും ഇത് ലഭ്യമാവുക. പ്രണയം തുറന്നുപറയാന്‍ മടിയുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ലെന്നും ഫെയ്‌സ്ബുക്ക് പറയുന്നു. പണം നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സേവനവും ഇതില്‍ ഉണ്ടാവും.

സ്വന്തം സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്നും ഒമ്പത് പേരോട് ഇഷ്ടം പ്രകടിപ്പിക്കാം. ഇക്കാര്യം ആ സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. അവര്‍ തിരിച്ചും ഇഷ്ടം പ്രകടിപ്പിച്ചാല്‍ അത് നോട്ടിഫിക്കേഷനായി നിങ്ങള്‍ക്ക് ലഭിക്കും. സീക്രട്ട് ക്രഷ് സേവനം ഉപയോഗിക്കാത്ത ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കും. പ്രണയം നോരിട്ട് പറയാന്‍ മടിക്കുന്നവര്‍ക്ക് ഫീച്ചര്‍ ഉപകാരപ്പെടും.

ഡേറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും ഫെയ്സ്ബുക്ക് ഈ മേഖലയിലേക്ക് കടന്നാല്‍ വലിയ മാറ്റമാണുണ്ടാവുക. ഈ സേവനം ആദ്യഘട്ടത്തില്‍ സൗജന്യമായിത്തന്നെയാകും ഫെയ്സ്ബുക്ക് നല്‍കുക. 19 രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് സീക്രട്ട് ക്രഷ് ഡേറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കുക. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യ, യുകെ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇല്ല.

Top