ഫെയ്‌സ്ബുക്കിലൂടെയുള്ള തോക്കുകളുടെ വില്‍പ്പനയ്ക് നിരോധനം. തോക്ക് പോലെയുള്ള ആയുധങ്ങള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ വില്‍ക്കുന്നതും വാങ്ങുന്നതും വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
വ്യക്തികള്‍തമ്മിലുള്ള തോക്കിടപാട് ഫെയ്‌സ്ബുക്കിലൂടെ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് സമൂഹസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനമെന്ന് സ്ഥാപന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്തയിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. തോക്കുകള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഇത് തടയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഫെയ്‌സ് ബുക്കിന്റെ പുതിയതീരുമാനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ വാങ്ങല്‍ വില്‍പ്പനയ്ക്ക് ഫെയ്‌സ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ഇത്തരമൊരു അവസരം ദുരുപയോഗപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി തലവന്‍ മോണിക്ക ബിക്കര്‍ട്ട് പറഞ്ഞു.