ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ സമാന വിവാദത്തില്‍ ട്വിറ്ററും. 2015 ല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദം കൂടാതെ കേംബ്രിഡ്ജ് സര്‍വകലാശാല മനശാസ്ത്ര ഗവേഷകനായ അലക്‌സാണ്ടര്‍ കോഹനും അദ്ദേഹത്തിന്റെ കമ്പനിയായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും (ജി.എസ്.ആര്‍) വിറ്റതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദ സണ്‍ഡേ ടെലിഗ്രാഫാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ആരുടെയും സ്വകാര്യ വിവരങ്ങള്‍ കൈമാറിയിട്ടില്ലന്നാണ് ട്വിറ്ററിന്റെ വിശദീകരണം. ജി.എസ്.ആറിനെയും കേംബ്രിഡ്ജ് അനലിറ്റിക്കയെയും വെബ്‌സൈറ്റില്‍ പരസ്യം നല്‍കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു. ആഗോളതലത്തില്‍ പ്രശസ്തമായ മൈക്രോബ്ലോഗിങ് സൈറ്റാണ് ട്വിറ്റര്‍.