തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ് ബുക്ക് ലൈവില്‍ കൊലവിളി നടത്തിയ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകന് ‘വല’ വിരിച്ച് സി.പി.എം പ്രവര്‍ത്തകര്‍. കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.
പിണറായി, യുവമോര്‍ച്ച നേതാവ് ലസിതാ പാലയ്ക്കലിനെ അപമാനിച്ച നടന്‍ സാബുമോന്‍ എന്നിവരെ കൊല്ലാനായി താന്‍ നാട്ടിലേക്ക് വരുമെന്നാണ് ഫെയ്‌സ് ബുക്കിലൂടെ ഈ പ്രവാസി സംഘി വെല്ലുവിളിച്ചത്. ഇതിനായി പഴയ കത്തികള്‍ തേച്ചുമിനുക്കിയെടുക്കുമെന്നും ഭീഷണി വീഡിയോയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കൊലവിളി വീഡിയോയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സി.പി.എം പ്രവര്‍ത്തകരാകട്ടെ സഖാക്കള്‍ക്ക് വീഡിയോ അയച്ചുകൊടുത്ത് ഇയാള്‍ എവിടെയാണെന്നും ആരാണെന്നുമുള്ള സമാന്തര അന്വേഷണത്തിലുമാണ്.
പ്രവാസിയാണെങ്കില്‍ കേരളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ ‘പൊക്കാനുള്ള’ ശ്രമത്തിലാണ് സഖാക്കളെത്രെ. കൊലവിളി നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുെമെന്ന് പൊലീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. മാനസിക വിഭ്രാന്തിയുണ്ടോ ഇയാള്‍ക്ക് എന്ന സംശയവും പൊലീസിനുണ്ട്.
പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും ഹീനമായ ഭാഷയില്‍ ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. ഇയാള്‍ ലൈവിലെത്തിയ വീഡിയോ പ്രൊഫൈലില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇയാളുടെ പ്രൊഫൈലിലെ ചിത്രങ്ങളിലൂടെ ഇയാള്‍ ആര്‍എസ്എസിനേയും ബിജെപിയെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായും വ്യക്തമാണ്.(ഇയാളുടെ വെല്ലുവിളിയും അസഭ്യവും പ്രസിദ്ധീകരിക്കാന്‍ പറ്റാത്തവിധം അത്യന്തം മോശമായതിനാല്‍ അവ ഉള്‍പ്പെടുത്തുന്നില്ല).