എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫേസ്ബുക്കിന്റെ ഡിസ്‌ലൈക്ക് ബട്ടണ്‍ അധികം താമസിയാതെ ഫേസ്ബുക്കില്‍ എത്തിച്ചേരും.
പരീക്ഷണാടിസ്ഥാനത്തില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ആദ്യം മെസഞ്ചറില്‍ അവതരിപ്പിക്കും അതിനുശേഷം ഉടന്‍ തന്നെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടുത്തുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
ഇമോജികള്‍ ഉപയോഗിച്ചുള്ള ചാറ്റ് ഹിസ്റ്ററിയിലേക്ക് ഡിസ്‌ലൈക്കിനെ കൂടി ചേര്‍ത്ത് വെക്കാന്‍ അധികം താമസമുണ്ടാകില്ല. ചാറ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവരോട് അത് തുറന്ന് പറയാന്‍ ഇനി ഡിസ്‌ലൈക്ക് ബട്ടണ്‍ മതി.
ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് ഉപഭോക്താക്കളിലേക്കെത്തിച്ച റിയാകഷന്‍ ബട്ടനുകള്‍ 300 ബില്ല്യണ്‍ പേരാണ് ഉപയോഗിച്ചത്.