വ്യാജ വാര്‍ത്തകള്‍ക്ക് പരസ്യ വരുമാനം നല്‍കില്ലെന്ന് ഫേസ്ബുക്ക്‌

വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന പേജുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരസ്യ വരുമാനം കമ്പനിയില്‍ നിന്ന് ലഭ്യമാക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഫേസ്ബുക്ക്.

ഇതേ തുടര്‍ന്ന് വാര്‍ത്തകളുടെ സത്യസന്ധത പരിശോധിക്കുന്നതിനായി ഫേസ്ബുക്ക് മറ്റു ചില കമ്പനികളുമായി സഹകരണം ആരംഭിച്ചിട്ടുണ്ട്.

യുഎസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടതില്‍ ഫേസ്ബുക്ക് ഏറെ പഴികേട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

Top