facebook fake news

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയിയാന്‍ ഫേസ്ബുക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനു ഫേസ്ബുക്കിലെ വ്യാജ വാര്‍ത്തകള്‍ സഹായിച്ചുവെന്ന ആരോപണത്തിനു പിന്നാലെയാണു ഫേക് ന്യൂസ് തടയുന്നതിനു ഫേസ്ബുക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഏഴു പുതിയ പദ്ധതികളാണു ഫേസ്ബുക്ക് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫേക്ക് ന്യൂസ് വാര്‍ത്തകളില്‍ വാണിങ് ലേബല്‍ അടക്കമുള്ളവ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. സാങ്കേതികമായും ചിന്താപരമായും ഏറെ പ്രശ്‌നംപിടിച്ചതാണ് ഈ പ്രക്രിയയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു വളരെ ഗൗരവമായാണു കാണുന്നതെന്നും ഏറെ കാലമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുകയാണെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഏതൊക്കെ മാര്‍ഗങ്ങളാണു ഫേക് ന്യൂസിനു തടയിയാന്‍ കൊണ്ടുവരുന്നതെന്നു വ്യക്തമായി പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് പറയുന്നില്ല.

Top