ഫെയ്‌സ്ബുക് ഇന്ത്യാ മേധാവി അജിത് മോഹനും, സഹപ്രവര്‍ത്തകനായ ശിവ്‌നാഥ് തുക്രളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയ്ക്കു മുന്നില്‍ ഹാജരായി. ബജ്രങ് ദള്‍ സംഘടനയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് നീക്കം ചെയ്യാതിരിക്കുന്നത് അവര്‍ തങ്ങളുടെ ഉദ്യോഗസകസ്ഥരെ ആക്രമിക്കുമോ എന്നു പേടിച്ചിട്ടാണ് എന്നാണ് ഫെയ്‌സ്ബുക് ഏറ്റുപറഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
പാര്‍ലമെന്ററി കമ്മറ്റിയുടെ തലപ്പത്ത് കോണ്‍ഗ്രസ് എംപി ശശി തരൂരാണ്. ഇന്ത്യക്കാരില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റയുടെ സുരക്ഷയെക്കുറിച്ചറിയാനാാണ് കമ്മറ്റി ഫെയ്‌സ്ബുക് പ്രതിനിധികളെ വിളിച്ചുവരുത്തിയത്.