ഫെയ്സ് ബുക്ക് പുതിയ ലോഗോ പുറത്തിറക്കി. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അതിന്റെ അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ലോഗോ പുറത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ് ബുക്ക് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത് സോഷ്യല്‍ മീഡിയയുടെ നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്സ്ആപ്പിന്റെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ്.
ഒരു സാധാരണ ഫോണ്ടില്‍ ഡിസൈന്‍ ചെയ്ത ലോഗോ ഇതിനകം തന്നെ ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിച്ചുകഴിഞ്ഞു. ബ്രാന്‍ഡിലെ മാറ്റം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനും ഫെയ്സ് ബുക്ക് ആപ്ലിക്കേഷനെ ഫെയ്സ് ബുക്ക് കമ്പനിയില്‍ നിന്ന് വേര്‍തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വരും ദിവസങ്ങളില്‍ ലോഗോ ഉപയോഗപ്പെടുത്താനും ഫെയ്സ് ബുക്ക് ഉല്‍പ്പന്നങ്ങളിലും മാര്‍ക്കറ്റിംഗ് സാമഗ്രികളിലും പ്രദര്‍ശിപ്പിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. അപ്ഡേറ്റുചെയ്ത ലോഗോ ഫെയ്സ് ബുക്ക് എന്ന കമ്പനിയും ഫെയ്സ് ബുക്ക് സോഷ്യല്‍ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള ദൃശ്യപരമായ വ്യത്യാസം സൃഷ്ടിക്കുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി.