വ്യാജവാര്‍ത്തകളെ തടയാന്‍ റോബോട്ടുകളുടെ സഹായം തേടാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. വാര്‍ത്തകളുടെ വസ്തുതാ പരിശോധനകള്‍ക്കായി നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് സഹായകമാവാന്‍ മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായമാണ് ഫേസ്ബുക്ക് തേടുന്നത്.
കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടനുബന്ധിച്ച് അമേരിക്കന്‍ ജനപ്രിതിനിധി സഭയില്‍ ഹാജരായ ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെയും പരസ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ഇതിനായി നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ സഹായം തേടുമെന്ന് സക്കര്‍ബര്‍ഗ് അന്ന് വ്യക്തമാക്കിയിരുന്നതാണ്.
ഫെയ്‌സ്ബുക്കിലെ എല്ലാ ഉള്ളടക്കങ്ങളും പുനഃപരിശോധിക്കുന്നതിന് വസ്തുതാ പരിശോധകരെ ചുമതലപ്പെടുത്തുന്നത് യുക്തിഹിതമായ ആശയമല്ലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഞങ്ങള്‍ അതിനായി സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്കിന്റെ പ്രൊഡക്റ്റ് മാനേജര്‍ ടെസ്സ ലിയോണ്‍സ് പറഞ്ഞു.