വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ പ്രവര്‍ത്തന രഹിതമായി. പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു.
ഇന്ത്യൻ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക് പലർക്കും പ്രവർത്തന രഹിതമായത്. ഫേസ്ബുക് തുറക്കാൻ ആകുമെങ്കിലും പോസ്റ്റുകൾക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകൾ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.
അപൂർവം ചിലർ ലോഗിൻ പോലും ചെയ്യാൻ കഴിയുന്നില്ല എന്ന് അറിയിച്ചു. വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററിൽ അറിയിച്ചു.
അതേസമയം പ്രശ്നം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു.
We’re aware that some people are currently having trouble accessing the Facebook family of apps. We’re working to resolve the issue as soon as possible.
— Facebook (@facebook) March 13, 2019
ഒരു സർവീസ് ഉപയോഗിക്കാൻ ആ സെർവേറിന് സാധിക്കാവുന്നതിൽ / കൈകാര്യം ചെയ്യാവുന്നതിൽ അധികം റിക്വസ്റ്റ് അയക്കുന്ന രീതിയില്‍.അതിനായി ഹാക്കർ മാർ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് (Denial-of-service attack) അറ്റാക്ക്.