പുതിയതായി വന്നുകൊണ്ടിരിക്കുന്ന റാപ്പര്‍മാര്‍ക്കായി ‘ബാര്‍സ്’ എന്ന പുതിയ ആപ്പ് പുറത്തിറക്കി ഫേസ്ബുക്ക്. ടിക്ക് ടോക്കിനോട് സാമ്യമുള്ള ആപ്പാണിത്. ഫേസ്ബുക്കിന്റെ പുതിയ ഉല്‍പ്പന്ന പരീക്ഷണ (എന്‍പിഇ) ആര്‍ ആന്‍ഡ് ഡീ ടീമാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നിലവില്‍ ആപ്ലിക്കേഷന്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്. സംഗീതം തയ്യാറാക്കാന്‍ റാപ്പര്‍മാര്‍ക്ക് ബാര്‍സ് ആപ്ലിക്കേഷന്‍ ടൂള്‍സ് നല്‍കുന്നുണ്ട്. ടൂള്‍സിനും പ്രൊഡക്ഷനുമായി അധികം പൈസ ചെലവിടാതെ വളര്‍ന്നുവരുന്ന റാപ്പര്‍മാര്‍ക്ക് റാപ്പ് സംഗീതം നിര്‍മ്മിക്കുന്നത് ബാര്‍സ് എളുപ്പമാക്കുമെന്ന് ഫേസ്ബുക്ക് ബ്ലോഗില്‍ പറയുന്നു.
ഓഡിയോ പ്രൊഡക്ഷന്‍ ടൂളുകള്‍ വളരെ ചെലവേറിയതാണെന്നും സംഗീതം സൃഷ്ടിക്കുന്നത് വളരെ ശ്രമകരമാണെന്നും എന്ന വാദത്തിന് ഇതോടെ മറുപടിയാവുകയാണ്. ബാര്‍സിന് ഇതിനകം തന്നെ പ്രീലോഡ് ചെയ്ത നിരവധി മ്യൂസിക്കുകള്‍ ഉണ്ട്.
ബാര്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പ്രൊഫഷണലായി സൃഷ്ടിച്ച ബീറ്റുകളിലൊന്ന് തിരഞ്ഞെടുക്കാനും വരികള്‍ എഴുതാനും ബാറുകള്‍ ഉപേക്ഷിക്കുന്നത് റെക്കോര്‍ഡുചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക്കായി നിര്‍ദ്ദേശിച്ച പദ സൂചകങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചലഞ്ച് മോഡിലേക്കും ഫ്രീസ്റ്റൈലിലേക്കും പോകാം.
നിങ്ങളുടെ സൃഷ്ടികളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് വൈവിധ്യമാര്‍ന്ന ഓഡിയോ, വിഷ്വല്‍ ഫില്‍ട്ടറുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. റാപ്പ് വീഡിയോകള്‍ സൃഷ്ടിച്ചതിന് ശേഷം, ക്യാമറ റോളിലേക്ക് വീഡിയോകള്‍ സേവ് ചെയ്യാനും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യാനും കഴിയും.