FACEBOOK LOVE AFFAIR -BOYFRIEND -CHEATING

കൊച്ചി: ഫേസ്ബുക്കില്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ടു പ്രേമത്തിലായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി വിവിധിയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കാമുകന്‍ ഒളിവില്‍.

പതിനെട്ടു വയസാകുമ്പോള്‍ വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ചാണു പീഡിപ്പിച്ചത്. വടക്കേക്കര മാല്യങ്കര അമ്മഞ്ചേില്‍ സുരേഷാണ് ഒളിവില്‍ പോയത്.

കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും സുരേഷും മൂന്നു വര്‍ഷം മുമ്പാണു ഫേസ്ബുക്കില്‍ പരിചയപ്പെട്ടത്.

പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ സുരേഷ് കാണാന്‍ വരുന്നതും പതിവായി. ഇതിനിടയില്‍ വിവാഹവാഗ്ദാനം നല്‍കി.

ചെറായി ബീച്ച്, അതിരപ്പിള്ളി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ഇരുവരും യാത്ര പോവുകയും അവിടങ്ങളില്‍ വച്ചു പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിക്കു പതിനെട്ടു വയസായിട്ടും സുരേഷ് വിവാഹം ചെയ്യാന്‍ തയാറായില്ല. ഇതിനിടയില്‍ ഇയാള്‍ ബന്ധത്തില്‍നിന്നു പിന്‍മാറുകയും ചെയ്തു.

ഇതോടെയാണു പെണ്‍കുട്ടി ആലുവ റൂറല്‍ എസ്പി ഉണ്ണിരാജയ്ക്കു പരാതി നല്‍കിയത്. കഴിഞ്ഞദിവസമാണ് സുരേഷിനെതിരേ കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

Top