ഫേസ്ബുക്കിന്റെ സ്വന്തം ഡിജിറ്റല്‍ അസിസ്റ്റന്റ് ‘എം’ മെസ്സഞ്ചര്‍ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
അമേരിക്കയിലാണ് ‘എം’ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ മെസ്സേജിംഗ് കാര്യക്ഷമത വര്‍ധിപ്പിക്കാനും ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷനില്‍ സുഹൃത്തുക്കളുമായി സല്ലപിക്കുമ്പോള്‍ മെസ്സേജിംഗ് എളുപ്പമാക്കാനും ആരംഭിച്ചതാണ് എം.
ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസഗ് തുടങ്ങിയ സര്‍വ്വീസുകള്‍ക്കെതിരെയുള്ള ഫേസ്ബുക്കിന്റെ നീക്കമാണ് സ്വന്തമായി പ്രവര്‍ത്തനമാരംഭിച്ച ഡിജിറ്റല്‍ അസിസ്റ്റന്റ്.