പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍

വാട്‌സ്ആപ്പിലേതിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് മെസഞ്ചര്‍. വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ അത് ആവശ്യമില്ലാത്തതാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ഫീച്ചര്‍ തന്നെയാണ് മെസഞ്ചറിലും അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇതില്‍ ചില മാറ്റങ്ങളുമുണ്ടാകും.

ഇത് പ്രകാരം അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താല്‍ നമ്മുടെ ഫോണില്‍ നിന്നും മാത്രം പോകും. അണ്‍സെന്‍ഡ് ആണെങ്കില്‍ രണ്ടുപേരുടെയും മെസഞ്ചറില്‍ നിന്നും പോകുകയും ചെയ്യും. അവര്‍ കണ്ടുകഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ആകുകയില്ല.

Top