ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാച്ച് ടുഗെദര്‍ ഫീച്ചര്‍ എന്നാണ് ഫീച്ചറിന്റെ പേര്. ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ‘വാച്ച് പാര്‍ട്ടി’ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ ലഭിക്കുക.
ഒരു മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താല്‍ അത് എല്ലാ മെമ്പര്‍മാര്‍ക്കും ഒരേ സമയത്ത് കാണാന്‍ കഴിയുന്ന രീതിയിലാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.’ടാപ്പ് ടു ചാറ്റ് ടുഗെദര്‍’ എന്ന ഓപ്ഷന്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം ഗ്രൂപ്പില്‍ കാണാന്‍ സാധിക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ എല്ലാ മെമ്പര്‍മാര്‍ക്കും ഒരേ സമയത്ത് വീഡിയോ കാണാന്‍ സാധിക്കും. ആ സമയത്ത് തന്നെ ചാറ്റ് ചെയ്യാനും സാധിക്കും.