ഫെയ്‌സ്ബുക്കിലെ കലാകാരന്മാരുടേയും ബ്രാന്‍ഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളില്‍ നിന്നും ലൈക്ക് ബട്ടന്‍ ഒഴിവാക്കി. പേജുകള്‍ക്ക് പുതിയ രൂപം നൽകിയിരിക്കുകയാണ് ഫേസ്ബുക്. ട്വിറ്ററിന് സമാനമായി ഫോളോ ബട്ടനും എണ്ണവുമാണ് ഉണ്ടാവുക. ജനുവരി ആറിനാണ് പുതിയ ഡിസൈന്‍ നിലവില്‍ വന്നത്. കൂടുതല്‍ ലളിതമായ രീതിയില്‍ കൈകാര്യം ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ലൈക്ക് ബട്ടന്‍ ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനപ്പെട്ട മാറ്റം.
ട്വിറ്ററിലെ പോലെ ഇനി ഫെയ്‌സ്ബുക്ക് പേജുകളുടെ ജനപ്രിയത ഇനിമുതല്‍ കണക്കാക്കുന്നത് ഫോളോവര്‍മാരുടെ എണ്ണത്തിലാവും. ഇത് കൂടാതെ പ്രത്യേക പേജുകള്‍ക്കായി പ്രത്യേക ന്യൂസ് ഫീഡ് അവതരിപ്പിച്ചു. പേജുകളും ഫോളോവര്‍മാരും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമവും രസകരവുമാക്കുന്ന പുതിയ സൗകര്യങ്ങളാണ് പുതിയ മാറ്റത്തിലുള്ളത്.