സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമനായ ഫെയ്‌സ് ബുക്ക് സ്വന്തം പേയ്മെന്റ് സേവനവുമായി രംഗത്ത് എത്തി. ഫെയ്‌സ് ബുക്ക് പേ എന്ന് പേരിട്ടിരിക്കുന്ന പേയ്‌മെന്റ് സര്‍വ്വീസ് അമേരിക്കയിലാണ് അവതരിപ്പിച്ചത്.
ഫെയ്‌സ് ബുക്ക് സോഷ്യല്‍ മീഡിയ, മെസഞ്ചര്‍, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ പോലുള്ള ഫെയ്‌സ് ബുക്കിന്റെ എല്ലാ സര്‍വ്വീസുകള്‍ക്കുമുള്ള ഇന്റഗ്രേറ്റഡ് പേയ്‌മെന്റ് സേവനമായിട്ടാണ് ഈ പദ്ധതി കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഫണ്ട് റൈസേഴ്‌സ്, വ്യക്തിഗത പേയ്മെന്റുകള്‍, ഇവന്റ് ടിക്കറ്റുകള്‍, ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ എന്നിവയ്ക്കായി ഫെയ്‌സ് ബുക്ക് പേ ഈ ആഴ്ച യുഎസില്‍ ആരംഭിക്കും.
ഫെയ്‌സ് ബുക്ക് പേ അതിന്റെ പ്ലാറ്റ്ഫോമുകളിലും സേവനങ്ങളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവും സ്ഥിരവുമായ പേയ്മെന്റ് അനുഭവം നല്‍കും. ഇതിനകം തന്നെ ഫെയ്‌സ് ബുക്കിന്റെ എല്ലാ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളെ ഷോപ്പിംഗ് നടത്താനും സംഭാവനകള്‍ നല്‍കാനും മറ്റുള്ളവര്‍ക്ക് പണം അയയ്ക്കാനും അനുവദിക്കുന്നുണ്ട്. പുതിയ പേയ്മെന്റ് സേവനത്തിലൂടെ ഈ ഇടപാടുകള്‍ എളുപ്പമാകും. മാത്രമല്ല, പേയ്മെന്റ് ഡാറ്റ സുരക്ഷിതമായിരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നു.
ഫെയ്‌സ് ബുക്ക് കമ്പനിയില്‍ നിന്നുള്ള ഈ പേയ്‌മെന്റ് സേവനത്തെ ആഗോള തലത്തില്‍ കൊണ്ടുവരാനുള്ള പദ്ധതികളെ കുറിച്ച് ഇതുവരെയും കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഈ പേയ്മെന്റ് സേവനം കാലക്രമേണ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് തുല്യമായി കൂടുതല്‍ ആളുകളിലേക്കും പ്രദേശങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതി കമ്പനിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.