പാലക്കാട്: കാലന്മാര്‍ക്ക് ഇരിക്കുവാനുള്ള ഇടമല്ല പാര്‍ലമെന്റ് എന്ന പ്രസ്താവന പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്.
മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും അത് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും അതിന്റെ പേരില്‍ മൂന്ന് മാസം ഉള്ളില്‍ കിടന്നാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി വക്കീല്‍ നോട്ടീസ് ലഭിച്ചതോടെയാണ് ഷാഫി പ്രതികരണവുമായി എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല . അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല .
അത് എന്നെ ഉദ്ദേശിച്ചാണ്
എന്നെ തന്നെ ഉദ്ദേശിച്ചാണ്
എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി . കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല . അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല .
കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ്
വടകര വിവേകത്തോടെ വിധിയെഴുതട്ടെ .