സമൂഹത്തില്‍ എന്ത് സംഭവിച്ചാലും സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ വരുന്നത് ഒരു പതിവ് കാഴ്ച്ചയാണ് എന്നാല്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ പോസ്റ്റാണ്.
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ നാടെങ്ങും ഇപ്പോള്‍ ഹെല്‍മറ്റ് തരംഗമാണ്. എന്നാല്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുന്നത് പോസ്റ്റിന്റെ ടൈറ്റിലാണ്. നാം രണ്ട് നമുക്ക് രണ്ട് കേട്ടാല്‍ കുടംബാസൂത്രണം ആണെന്ന് തോന്നും.
പ്രിയപ്പെട്ടവരുമായി ഹെല്‍മറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു തരാനും അത് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാമെന്നും കുറിപ്പില്‍ പറയുന്നു.
kpsmc.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിൽ ചിത്രങ്ങള്‍ അയക്കണമെന്നും മികച്ചവ പ്രസിദ്ധീകരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. മാത്രമല്ല വാഹനം ഓടിച്ചുകൊണ്ടല്ല നിര്‍ത്തിയിട്ടതിന് ശേഷമേ ചിത്രമെടുക്കാവൂ എന്നും പ്രത്യേകം മുന്നറിയിപ്പുണ്ട്. പിന്‍ സീറ്റ് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് ഈടാക്കുന്നത്.