മാള: അഷ്ടമിച്ചിറയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി പത്തൊന്‍പതുകാരി.
സംഘത്തില്‍ സ്ത്രീകളും ഉള്ളതായാണ് സൂചന. വിവിധ സ്ഥലങ്ങളില്‍ കണ്ടു പോയി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പെണ്‍ക്കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വീട്ടില്‍ നിന്ന് പുറത്തുപോയതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അമിതമായി ഗുളിക കഴിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.