വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേരുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുവെന്ന് സൂചന. രണ്ട് ആപ്പുകളുടെയും പാരന്റ് കമ്പനിയായ ഫെയ്സ്ബുക്കാണ് പേരു മാറ്റുന്നത്. വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്സ്ബുക്ക് എന്നു ചേര്‍ക്കാനാണ് പുതിയ തീരുമാനം.
‘വാട്സ്ആപ്പ് ഫ്രം ഫെയ്സ്ബുക്ക്’, ‘ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്സ്ബുക്ക്’ എന്നിങ്ങനെയായിരിക്കും പേരുമാറ്റുക. ഇവ രണ്ടും ഫെയ്സ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
വാട്സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും സ്ഥാപകര്‍ കമ്പനി വിറ്റതിനു ശേഷവും ഫെയ്സ്ബുക്കിനൊപ്പം ജോലി ചെയ്തിരുന്നു. അവര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജിവച്ചു പുറത്തു പോകുകയായിരുന്നു. ഇത് സക്കര്‍ബര്‍ഗുമായി ഉണ്ടായ ഉരസലുകളെത്തുടര്‍ന്നാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്തായാലും താന്‍ കാശുമുടക്കി കൊണ്ടു നടക്കുന്ന കമ്പനികള്‍ക്ക് തന്റെ ബാനര്‍ പതിക്കാന്‍ തന്നെയാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം. ഇത് ദോഷകരമായി ബാധിക്കുമെന്നും ഒരു കൂട്ടര്‍ പറയുന്നു.
എന്നാല്‍, ഫോണിന്റെയും ടാബ്ലറ്റിന്റെയും ഹോം സ്‌ക്രീനുകളില്‍ നിലവിലുള്ള പേരു തന്നെയാണുണ്ടാവുക. ആപ്പ് സ്റ്റോറുകളിലും വെബ്സൈറ്റുകളിലുമാണ് പേരുമാറ്റമുണ്ടാവുക.
ഇതിനിടെ ഇന്‍സ്റ്റഗ്രാമും വാട്ട്‌സാപ്പും പുതിയ ഫീച്ചേര്‍സ് കൊണ്ടു വരാനും ഒരുങ്ങുന്നുണ്ട്. അതില്‍ ഇന്‍സ്റ്റഗ്രാം ലൈക്കുകളുടെ എണ്ണം കാണിക്കാത്ത നടപടി സ്വീകരിക്കാനാണ് ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നത്. അതേസമയം വാട്‌സാപ്പ് ഫ്രിക്വന്റ്‌ലി ഫോര്‍വേര്‍ഡെഡ് എന്ന് ഫീച്ചര്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നു. എന്തായാലും ഫേസ്ബുക്കിന്റെ ഈ നടപടി ഇപ്പോഴും വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സക്കര്‍ബര്‍ഗിന്റെ ഈ തീരുമാനം ദോഷം വരുത്തുകയാണെന്നാണ് ഒരു കൂട്ടം പറയുന്നത്.