Facebook Shuts Down Free Basics in India

ന്യൂഡല്‍ഹി: ഫ്രീ ബേസിക്‌സ് പദ്ധതി ഫേസ്ബുക്ക് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കണമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ) യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

വ്യത്യസ്ത സൈറ്റുകള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

റിലയന്‍സുമായി ചേര്‍ന്നായിരുന്നു ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതി. ചില സൈറ്റുകള്‍ സൗജന്യമായി നല്‍കുന്നു എന്ന് പറഞ്ഞും ഇന്റര്‍നെറ്റ് സാര്‍വത്രികത ഉറപ്പുവരുത്തുമെന്ന് അവകാശപ്പെട്ടുമായിരുന്നു ഫേസ്ബുക്കിന്റെ വ്യാപാരതന്ത്രം.

എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ പദ്ധതി പിന്‍വലിയ്ക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കമ്പനി. ഫ്രീ ബേസിക്‌സ് പദ്ധതി മുഴുവനായും പണം ഈടാക്കുന്നതാക്കാനുള്ള റിലയന്‍സ് തീരുമാനത്തിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ നടപടി. എന്നാല്‍ ഫേസ്ബുക്കിന്റെ തീരുമാനം സംബന്ധിച്ച് പ്രതികരിയ്ക്കാന്‍ റിലയന്‍സ് തയ്യാറായില്ല.

Top