ഡിലീറ്റ് ഫോര്‍ എവരിവണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി ; തടയിടാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നു

whatsapp

ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതോടെ നിരവധി സവിശേഷതകളാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സവിശേഷത. എന്നാല്‍ ആദ്യം ഇതിന്റെ സമയപരിധി ഒരു മിനിറ്റ് വരെയായിരുന്നു. ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി ഏഴ് മിനിറ്റായി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് ,സമയ പരിമിതിയാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് ഒരു മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുന്‍പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യം വെയ്ക്കുന്നത്.

Top