ഫെയ്‌സ്ബുക്കില്‍ വിവാദമായി മാറിയ ചോദ്യം ; പിന്‍വലിച്ച് കമ്പനി

facebook

ഫെയ്‌സ്ബുക്കില്‍ വിവാദമായി മാറിയ അനാവശ്യ ചോദ്യം പിന്‍വലിച്ചു. രാത്രി കിടന്നുറങ്ങുന്നത് ആര്‍ക്കൊപ്പം എന്ന ഫെയ്‌സ്ബുക്കിന്റെ ചോദ്യം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ചോദ്യം പിന്‍വലിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന വിശദീകരണം. ഉറങ്ങുമ്പോള്‍ കൂടെ ഉണ്ടാകുന്നത് എന്ത് എന്നതാണ് ചോദ്യമെന്നും, അതു കൊണ്ട് ഉദ്ദേശിക്കുന്നത് ചിലര്‍ ഉറങ്ങുമ്പോള്‍ കൂടെ പാവയും മറ്റും കരുതാറുണ്ടല്ലോ അതാണെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

എന്തായാലും വ്യപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ഈ ചോദ്യം ഫെയ്‌സ്ബുക്ക് പിന്‍വലിച്ചിരിക്കുകയാണ്. ഉപയോക്താക്കളെ കൂടുതല്‍ സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യിക്കാന്‍ ഡിഡ് യൂ നോ എന്ന ഫീച്ചര്‍ ഡിസംബര്‍ മുതല്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ചോദ്യമാണ് വിവാദമായത്.

Top