ഇന്ത്യയിലെ മികച്ച ടെക്-സ്റ്റാര്‍ട്ടപ്പുകളില്‍ ഫെയ്‌സ്ബുക് നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫെയ്‌സ്ബുക് ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍.
നേരിട്ടുള്ള നിക്ഷേപം, ഫെയ്‌സ്ബുക്കിന്റെ സാങ്കേതികവിദ്യ, സ്‌കില്‍ ലേണിങ് എന്നീ മേഖലകളിലാണു ഫെയ്‌സ്ബുക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നത്. ടെക് ഇക്കോസിസ്റ്റം വളര്‍ത്തുന്നത് എല്ലാവര്‍ക്കും ഗുണകരമായതിനാലാണ് ഫെയ്‌സ്ബുക്കിന്റെ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ മീ ഷോയില്‍ ജൂണിലാണ് ഫെയ്‌സ്ബുക് വന്‍നിക്ഷേപം നടത്തിയത്. ഫെയ്‌സ്ബുക് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണിത്.
പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാറിന്റെ സ്ഥാപക സിഇഒയും കൊച്ചി ഏലൂര്‍ സ്വദേശിയായ അജിത് മോഹന്‍ ഫെയ്‌സ്ബുക് ഇന്ത്യ മേധാവിയായതു കൃത്യം ഒരു വര്‍ഷം മുന്‍പാണ്.