ഫേസ്ബുക്ക് തങ്ങളുടെ മൂന്ന് ആപ്പുകള്‍ നിര്‍ത്തലാക്കി. ഉപയോഗിക്കാന്‍ ആളുകളില്ലാത്തതിന്റെ പേരിലാണ് ആപ്പുകളുടെ സേവനം നിര്‍ത്തലാക്കിയത്. ടിബിഎച്ച്, ഹെല്ലോ, മൂവ്‌സ് എന്നീ ആപ്പുകളാണ് നിര്‍ത്തലാക്കുന്നത്. ഫേസ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫിറ്റ്‌നസ് ആപ്പ് ആയിട്ടായിരുന്നു മൂവ്‌സ് അവതരിച്ചത്. ബ്രസീല്‍, നൈജീരിയ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഡയലറിന് പകരമായി ഉപയോഗിക്കാനായി അവതരിപ്പിച്ച ഒരു ആപ്പ് ആയിരുന്നു ഹെല്ലോ. പക്ഷെ വേണ്ടത്ര പ്രചാരം ഈ ആപ്പ് നേടിയില്ല. ടിബിഎച്ച് ആണെങ്കില്‍ വെറും എട്ട് മാസം മുമ്പ് ഫേസ്ബുക്ക് സ്വന്തമാക്കിയ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപയോഗിച്ചു വന്നിരുന്ന സോഷ്യല്‍ മീഡിയ ആപ്പ് ആയിരുന്നു.