കോതമംഗലം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വധഭീഷണി. തൃക്കാരിയൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അജില്‍.കെ സോമനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
‘ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി എന്നാണ് പോസ്റ്റിന്റെ തുടക്കം. പോസ്റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയന്‍ എന്ന് കുറിച്ചുകൊണ്ട് പിണറായി വിജയന്റെ ഫോട്ടോ സഹിതം നല്‍കിയിട്ടുണ്ട്.
അതിനിടെ, പോസ്റ്റിനെ കുറിച്ച് അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.