സിഡ്‌നി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കക്ക് അനധികൃതമായി വിവരങ്ങള്‍ പങ്കുവെച്ചെന്നാണ് ഫേസ്ബുക്കിനെതിരായ ആരോപണം. ഫേസ്ബുക്കിലൂടെ 9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ നടപടി.
ഫേസ്ബുക്കിനെതിരെ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ പ്രൈവസി കമ്മിഷണര്‍ ഏഞ്ചലീന്‍ ഫോക് ആണ് അറിയിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന സ്വകാര്യതാ നിയമം ഫെയ്‌സ്ബുക് ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക (സിഎ) എന്ന കമ്പനിക്കു വിറ്റതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ യുഎസ് പ്രതിനിധിസഭാ സമിതിക്കു മുന്‍പാകെ ഏപ്രില്‍ 11നു സക്കര്‍ബര്‍ഗ് ഹാജരാകാനിരിക്കെയാണ്. ഇതിനിടെയാണ് ഓസ്‌ട്രേലിയയുടെ അന്വേഷണം.