വിവാദത്തിലും ഫെയ്‌സ്ബുക്ക് മുന്നോട്ട് തന്നെ; 919 കോടി ഡോളർ അറ്റാദായം

വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി രേഖകള്‍ ഫെയ്സ്ബുക്കിനെതിരെ പുറത്തുവന്നിട്ടും കമ്പനിയെ കൈവിടാതെ ഉപഭോക്താക്കള്‍.വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തികപാദത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി കമ്പനി അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷയേക്കാള്‍ സാമ്പത്തിക നേട്ടത്തിനാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്ന വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വന്നത്.പിന്നാലെ ഫെയ്സ്ബുക്കിനെതിരെ മുന്‍ ജീവനക്കാരി നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.

ജൂലൈ-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 919 കോടി ഡോളറാണ് ഇക്കാലയളവിലെ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 785 കോടിയുടെ വര്‍ധനവ്. കമ്പനിയുടെ ഓഹരിമൂല്യത്തില്‍ 2.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കമ്പനി അറിയിച്ചു.

 

Top