ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍.
സംഭവത്തെ തുടര്‍ന്ന് ബംഗളുരു മാനേജ്‌മെന്റ് കോളേജ് ഡയറക്ടര്‍ ഹരികൃഷ്ണ മാരം ആണ് അറസ്റ്റിലായത്. യുഎസില്‍ ആയിരുന്ന ഹരികൃഷ്ണ കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംബന്ധിച്ച് ഹരികൃഷ്ണ എഴുതിയ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് എഴുതിയതെന്ന വ്യാജേന തയ്യാറാക്കിയ കത്താണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഹരികൃഷ്ണ യുഎസില്‍ ആയിരുന്നു. കേസുമായി സഹകരിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.